Call: (0471)-2337810 Email: dydir1-tvm.syr@kerala.gov.in

സംസ്ഥാനത്തിന്റെ റീ-സർവെ പൂര്‍ത്തിയാക്കുക എന്നതാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനം. പട്ടയ സർവെ, എല്‍.ആര്‍.എം സേവനങ്ങള്‍, അന്തര്‍സംസ്ഥാന അതിര്‍ത്തി സർവെ, സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഭൂമി ഏറ്റെടുക്കല്‍ ജോലികള്‍ തുടങ്ങിയവയും വകുപ്പിന്റെ കീഴിലാണ്. അടുത്തകാലത്തായി ഡിപ്പാര്‍ട്ട്മെന്റ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റംസ്, ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍, ജി.ഐ.എസ് സോഫ്റ്റ് വെയര്‍ തുടങ്ങിയ ആധുനിക സര്‍വ്വെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സർവെ രംഗത്ത്  പുരോഗതി കൈവരിച്ചിട്ടുണ്ട്

ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാര്‍

ശ്രീ. പിണറായി വിജയന്‍

ബഹു. മുഖ്യമന്ത്രി

കേരള സര്‍ക്കാര്‍

ശ്രീ. കെ. രാജന്‍

ബഹു. റവന്യൂ വകുപ്പ് മന്ത്രി

കേരള സര്‍ക്കാര്‍

ശ്രീമതി ടിങ്കു ബിസ്വാള്‍ ഐ.എ.എസ്

പ്രിന്‍സിപ്പല്‍ സെക്രട്ടറി

റവന്യൂ

ശ്രീ. സീറാം സാംബശിവ റാവു ഐ.എ.എസ്.

ഡയറക്ടര്‍

സർവെയും ഭൂരേഖയും വകുപ്പ്

റീ-സർവെ

കേരളാ സംസ്ഥാന രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിരുന്ന സർവെ റിക്കാർഡുകളിൽ ഭൂമിയുടെ ക്രയ വിക്രയങ്ങള്‍ മൂലം പിന്നീട് ഭൂമിയിലുണ്ടായ മാറ്റങ്ങള്‍ സര്‍വെ റിക്കാര്‍ഡില്‍ ഉള്‍പ്പെട്ട് വരാത്തതിനാല്‍ തന്നെ സർവെ റിക്കാർ‍ഡുകളും ഭൂസ്ഥിതിയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ടായതിനാലും പല റിക്കാർഡുകളും കാലഹരണപ്പെട്ടു പോയതിനാലും, റിക്കാർഡുകൾ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ലാത്തതിനാലും ഭൂവുടമകൾ തമ്മിലുളള അതിർത്തി, അവകാശ തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സംസ്ഥാനത്ത് പുതിയൊരു സർവ്വെ ആവശ്യമായിവന്നു. 1964 മുതല്‍ ആരംഭിച്ച ടി സര്‍വെ പ്രവര്‍ത്തനങ്ങളെ റീസര്‍വെ […]

പരിശീലനം

ടോട്ടല്‍ സ്റ്റേഷൻ, ഡി.ജി.പി.എസ് തുടങ്ങിയ ആധുനിക സർവെ ഉപകരണങ്ങളില്‍ പരിശീലനം . റവന്യൂ ഓഫീസർമാർക്കുള്ള പരിശീലനം (ചെയിന്‍ സർവെ , ഹയര്‍ സർവെ), സ്വകാര്യ വിദ്യാർഥികൾക്കായി 3 മാസം ചെയിന്‍ സർവെ പരിശീലനം.

എന്റെ ഭൂമി

കേരള സർക്കാർ വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ILIMS) സിറ്റിസൺ പോർട്ടലാണ് എന്റെ ഭൂമി. ഇത് സംസ്ഥാനത്തിന്റെ ഡിജിറ്റൽ റീസർവേ മിഷന്റെ ഭാഗമാണ്.

ഞങ്ങളുടെ പങ്കാളികള്‍