സര്‍വ്വേ ഡയറക്ടറുടെ സന്ദേശം

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ അവകാശമാണ് സേവനം. ജനപക്ഷവും സുതാര്യവുമായ നടപടികളിലൂടെ അത് സാധാരണക്കാരന് സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് സര്‍വ്വേയും ഭൂരേഖയും വകുപ്പിന്റെ ലക്ഷ്യം.

ജനങ്ങളുമായി ബന്ധപ്പെട്ട ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പെന്ന നിലയില്‍ സര്‍വ്വെ ഭൂരേഖാ വകുപ്പിന്റെ സേവനം വിലപ്പെട്ടതാണ്.

കാലങ്ങളായി എങ്ങുമെത്താതെ കിടക്കുന്ന റീസര്‍വ്വേ പ്രവൃത്തികള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള കര്‍മ്മ പരിപാടി തയ്യാറായി കഴിഞ്ഞു.

സര്‍വ്വെ ഉദ്യോഗസ്ഥര്‍ക്ക് ഭൂസംബന്ധമായ മതിയായ വിവരങ്ങളും സഹകരണവും യഥാവിധി നല്‍കിയാല്‍ മാത്രമേ നിങ്ങളുടെ ഭൂരേഖകള്‍ കുറ്റമറ്റതും കൃത്യവുമായി തയ്യാറാക്കുവാന്‍ സര്‍വെ വകുപ്പിനു സാധിക്കുകയുളളൂ. ഓരോ സര്‍വെ ഉദ്യോഗസ്ഥരും പൊതുജന സേവകരാണ്. നിങ്ങളെ സഹായിക്കുവാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരോട് പൂര്‍ണ്ണമായും സഹകരിക്കുക.

ഭൂസര്‍വെ സംബന്ധമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുവാന്‍ ജനങ്ങളുടെ സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. ഇതിനായി മാന്യ ജനങ്ങളുടെ സഹകരണം വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

ആത്മാര്‍ത്ഥതയോടെ
സീറാം സാംബശിവ റാവു ഐ.എ.എസ്
സര്‍വ്വെ ഡയറക്ടര്‍