The Department of Survey and Land Records is one of the oldest departments of the State.
കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ പുതിയ ഉപഡിവിഷനുകളിലെ സര്‍വെയ്ക്കുശേഷമാണ് അന്നുണ്ടായിരുന്ന റവന്യൂരേഖകളില്‍ മാറ്റങ്ങള്‍ വരുത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം നടന്ന ഈ പ്രവര്‍ത്തനങ്ങള്‍ അപൂര്‍ണ്ണമായിരുന്നു. ഭൂപ്രമാണങ്ങളുടെ സൂക്ഷിപ്പിനും കാലോചിതമായ പരിഷ്ക്കരണത്തിനും ചുമതലപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥര്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടതുമൂലം ഭൂരേഖകളുടെ പരിപാലനം വലിയൊരളവുവരെ അവഗണിക്കപ്പെട്ടു. തിരുവിതാംകൂര്‍ മേഖലയില്‍ ഭൂരേഖാപ്പട്ടിക ഏറെക്കുറെ കൃത്യതയുള്ളതായിരുന്നു എന്നിരുന്നാലും രേഖകളില്‍വന്ന മാറ്റങ്ങള്‍ പലതും ഭൂപടങ്ങളില്‍ ഉള്‍്കകൊള്ളിച്ചിരുന്നില്ല.
സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനത്ത് കാര്‍ഷിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പല നിയമങ്ങളും നടപ്പില്‍വരുത്തുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാട്ടക്കാരും കുടികിടപ്പുകാരും ഭൂവുടമസ്ഥരായി. പരിഷ്ക്കരണങ്ങള്‍ അതിവേഗം നിലവില്‍ വന്നെങ്കിലും ഇതുസംബന്ധിച്ച മാറ്റങ്ങള്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെടുത്തുന്നതിന് സാധിച്ചില്ല. ആയതിനാല്‍/അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഒരു പുനര്‍സര്‍വെ ആവശ്യമാണെന്ന് 1996 മെയ് 25 ന് ഗവണ്‍മെന്‍റ് ഉത്തരവിട്ടു.
ജി.ഒ.എം.എസ് 295/66/ആര്‍.ഡി. റവന്യൂവകുപ്പ് തീയതി 25, മേയ് 1996
റീ – സർവ്വെ കൊണ്ടുള്ള പ്രയോജനങ്ങൾ
പുനര്‍സര്‍വെ സംബന്ധിച്ച നിയമ നോട്ടീസുകള്‍
സര്‍വെ & ബൗണ്ടറീസ് നിയമത്തിലെ കൂട്ടിച്ചേര്‍ക്കല്‍ (നന്പര്‍ 11611/എല്‍.ഇ.ജി./എ1/86 നിയമവകുപ്പ്) അനുസരിച്ച് പുനര്‍സര്‍വെക്കും അതിന്‍റെ പൂര്‍ത്തീകരണത്തിനും മുന്‍പായി വ്യക്തിഗത നോട്ടീസ് നല്‍കേണ്ടതില്ല.
അതിര്‍ത്തി നിര്‍ണ്ണയം
ഓരോ താലൂക്കിന്‍റെയും പ്രധാന പരിധി ഏകദേശം 150 കി.മി. ആയി നിജപ്പെടുത്തിയിരിക്കുന്നു. ഓരോ പ്രധാന പരിധികളും സര്‍വെ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള ജി.ടി. കേന്ദ്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എല്ലാ സര്‍വെ കേന്ദ്രങ്ങളും ഇവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
പുതിയ സര്‍വെ സംവിധാനം അനുസരിച്ച് ഓരോ താലൂക്കുകളും 1000 ഹെക്ടര്‍ ഉള്ള ബ്ലോക്കുകളായി വിഭജിച്ചിരിക്കുന്നു. ഓരോ ബ്ലോക്കുകളും 25 മുതല്‍ 40 വരെ ഹെക്ടര്‍ പ്രദേശം ഉള്‍പ്പെട്ട ഖണ്ഡങ്ങളായും അവയെ വരണ്ട ഭൂപ്രദേശത്ത് 4 ഹെക്ടര്‍ എന്ന അളവിലും ഈര്‍പ്പമുള്ള പ്രദേശത്ത് 2 ഹെക്ടര്‍ എന്ന അളവിലും ഉപഖണ്ഡങ്ങളായും തിരിച്ചിരിക്കുന്നു.
ബ്ലോക്കുകളുടെയും ഖണ്ഡങ്ങളുടെയും സര്‍വ്വെ
ഓരോ ബ്ലോക്കുകളും ഖണ്ഡങ്ങളും ട്രാവേര്‍സ് രീതിയില്‍ സര്‍വെ നടത്തിവരുന്നു.
കൈവശഭൂമിയുടെ സര്‍വെ
സാധാരണയായി 10 മുതല്‍ 20 വരെ കൈവശഭൂമികള്‍ കൂട്ടിച്ചേര്‍ത്താണ് സര്‍വെ നടത്താറുള്ളത്. വരണ്ട ഭുപ്രദേശത്ത് 4 ഹെക്ടര്‍ എന്ന തോതിലും ഈര്‍പ്പമുള്ള ഭൂപ്രദേശത്ത് 2 ഹെക്ടര്‍ എന്ന തോതിലുമാണ് ഭൂമി കൂട്ടിചേര്‍ക്കുന്നത്.
ഭൗതികാവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ഇതിനായി ഭൂവുടമകള്‍ നിയമപരമായ ഉടമസ്ഥാവകാശം ഹാജരാക്കേണ്ടതുണ്ട്. എനനാല്‍, ഗവണ്‍മെന്‍റിന്‍റെ അധീനതയിലുള്ള ഭൂമിയുടെ അതിര്‍നിര്‍ണ്ണയിക്കുക മുന്‍രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇതനുസരിച്ച് കൈയേറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.
രജിസറ്റര്‍ ചെയ്യപ്പെട്ടതും സര്‍വെ ചെയ്യപ്പെടാത്തതുമായ ഉപവിഭാഗങ്ങളുടെ സര്‍വെ
സര്‍വെ ആന്‍റ് ബൗണ്ടറീസ് നിമയത്തിലെ 26-ാം വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയുടെ കൈവശക്കാര്‍ക്ക് ഭൂമിയുടെ സര്‍വെ നടത്തുന്നതിനായുള്ള അപേക്ഷ ബന്ധപ്പെട്ട ഫോമില്‍ (ഫോം. നന്പര്‍. എട്ട്) അതാത് താലൂക്ക് തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. 40 ആറിന് നൂറ് രൂപ, എന്ന നിരക്കില്‍ അപേക്ഷകന്‍ ഫീസ് നല്‍കേണ്ടതുമാണ്. ബന്ധപ്പെട്ട എല്ലാ കൈവശക്കാര്‍ക്കുംഅറിയിപ്പ് നല്‍കിയശേഷം സര്‍വെയര്‍ക്ക് ഭൂമി അളക്കാവുന്നതാണ്. അനുബന്ധകക്ഷികള്‍ക്ക് സര്‍വെയുടെ പൂര്‍ത്തീകരണത്തെ സംബന്ധിച്ച് ഫോം നന്പര്‍ നാലില്‍ നോട്ടീസ് നല്‍കുന്നതാണ്. അതിനുശേഷമുള്ള പരാതികള്‍ സംബന്ധിച്ച അപേക്ഷകള്‍ അതാത് ജില്ലയിലെ സര്‍വെ ആന്‍റ് ഭൂരേഖ സൂപ്രണ്ടിന് നല്‍കാവുന്നതാണ്. പരാതികള്‍, പരിഹരിച്ചശേഷം പിഴവുകള്‍ തിരുത്തിയ രേഖകള്‍ സൂപ്രണ്ട് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നു.