The Department of Survey and Land Records is one of the oldest departments of the State.
തിരുവനന്തപുരം വഴുതക്കാട് സെൻട്രൽ സർവേ ഓഫീസ് പരിസരത്ത് ഒരു സർവേ മ്യൂസിയവും സർവേ ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗതവും സമകാലികവുമായ അനേകം സര്‍വ്വേ ഉപകരണങ്ങള്‍ പ്രസ്തുത ഗ്യാലറി യില്‍ ഉൾക്കൊള്ളുന്നു. ആധുനിക സർവേ ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്.
ഇതുകൂടാതെ മ്യൂസിയത്തില്‍ ഒരു ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് സമയത്ത് തുറന്നു പ്രവർത്തിക്കുന്ന സർവേ ലൈബ്രറി ഈ മേഖലയിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, മറ്റ് ഉത്സാഹികൾ എന്നിവയ്ക്ക് വളരെ ഉപയോഗപ്രദമാണ്.
സർവ്വേ മ്യൂസിയം, ദശാബ്ദങ്ങൾക്കു മുൻപ് നിർമ്മിച്ച യഥാർത്ഥ സർവേ ഉപകരണങ്ങളും പ്രവൃത്തികളും കാണുന്നതിന് വളരെ അഭിമാനകരവും ആധികാരികവുമായ ഇടമാണ്.