സർവെയും ഭൂരേഖയും വകുപ്പിൽ വർഷങ്ങൾ പഴക്കമുള്ള റിക്കാർഡുകൾ ആധുനിക രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്ടാണ് ഇ-രേഖ പദ്ധതി. ഈ പദ്ധതിയിൽ സര്‍വെ റിക്കാര്‍ഡുകള്‍ പ്രിസർവേഷൻ, സ്കാനിംഗ് എന്നീ രണ്ട് പ്രക്രിയകളിലൂടെ സംരക്ഷിച്ച് വരുന്നു. സംസ്ഥാനത്തിന്റെ പ്രധാന സർവേ റെക്കോർഡ് ശേഖരം തിരുവനന്തപുരത്തെ സെൻട്രൽ സർവേ ഓഫീസ് (സി.എസ്. ഒ) ആണ്
പഴയ റിക്കാർഡുകളെ fumigation, stain removal, lamination, re-binding എന്നീ പ്രക്രിയകൾ നടത്തിയാണ് പ്രിസർവേഷൻ ജോലികൾ ചെയ്യുന്നത്. ഇത്തരത്തിൽ പ്രിസർവേഷൻ ചെയ്ത റിക്കാർഡുകൾ പേജ് ക്രമത്തിൽ സ്കാന്‍ ചെയ്തു സൂക്ഷിച്ചിട്ടുള്ളതിനാല്‍ പകർപ്പുകള്‍ ആവശ്യമുള്ള പക്ഷം സ്കാനിംഗ് ചെയ്തു സൂക്ഷിക്കുന്നവയിൽ നിന്നും പ്രിന്റൗട്ട് ആയോ, സി.ഡിയിലേക്കോ പകർപ്പ് എടുക്കുവാൻ സാധിക്കുന്നതാണ്. ഇപ്രകാരം പകര്‍പ്പ് എടുക്കാന്‍ സാധിക്കുന്നത് വഴി റിക്കാർഡുകൾക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കുന്നതിനും വളരെക്കാലം സംരക്ഷിക്കുന്നതിനും സാധിക്കുന്നു. സ്കാനിംഗ് പൂർത്തിയാക്കിയ റിക്കാർഡുകൾ പ്രത്യേകമായി തയ്യാര്‍ ചെയ്തിട്ടുള്ള മോഡേണ്‍ റിക്കാര്‍ഡ് റൂമുകളിലേയ്ക്ക് മാറ്റി സൂക്ഷിക്കുന്നു.
ഡിജിറ്റൈസ് ചെയ്തിട്ടുള്ള സര്‍വെ റിക്കാര്‍ഡുകള്‍ www.erekha.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ നല്കിയിട്ടുള്ളതും പൊതു ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന സൗജന്യമായി കാണുന്നതിനും ആവശ്യമുള്ളവയുടെ പകര്‍പ്പ് നിശ്ചിത തുക അടച്ച് സ്വന്തമാക്കാവുന്നതാണ്.
ജില്ലാ തലത്തിലാണ് ഈ റെക്കോർഡ് മാനേജ്മെന്റ് സെന്ററുകൾ സ്ഥാപിച്ചിട്ടുള്ളത് . കളക്ടറേറ്റിലെ ജില്ലാ സർവേ സൂപ്രണ്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന സർവേ രേഖകൾ അശാസ്ത്രീയമായ രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത് ആയതു വീണ്ടെടുക്കൽ ശ്രമകരമായ പ്രക്രിയയാണ്. ഈ സാഹചര്യം മറികടക്കുന്നതിനായി മോഡേൺ റെക്കോർഡ് മുറികൾ ജില്ലാ കേന്ദ്രങ്ങളിൽ രൂപകൽപ്പന ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. ചലിക്കുന്ന കോംപാക്റ്ററുകൾ, സയന്റിഫിക് മാപ്പ് ലൈബ്രറി, കാറ്റലോഗിംഗ് സൗകര്യം തുടങ്ങിയവയും എളുപ്പത്തിൽ ഡാറ്റ വീണ്ടെടുക്കലിനും മാനേജ്മെന്റിനുമായി ഉപയോഗിച്ചിട്ടുള്ളത് .
Sl.No | ITEM | TOTAL |
---|---|---|
1 | TALUK MAP(ONE SHEET) | 700.00 |
2 | JILA MAP(ONE SHEET) | 700.00 |
3 | LITHO MAP(ONE SHEET) | 700.00 |
4 | BLOCK MAP (RESURVEY)(ONE SHEET) | 700.00 |
5 | MEASURMENT PLAN (OLD SURVEY)(ONE SHEET) | 510.00 |
6 | FIELD MEASURMENT SKETCH(RESURVEY)(FOR ONE SY.NO) | 500.00 |
7 | LAND REGISTER(RESUVEY)(ONE SUB DIVISION) | 255.00 |
8 | SETTELEMENT REGISTER(ONE SY NO/SUB DIVISION) | 255.00 |
9 | CORRELATION STATEMENT(ONE SUB DIVISION) | 180.00 |
10 | AREA LIST(ONE SUB DIVISION) | 90.00 |
11 | BASIC TAX REGISTER(ONE SUB DIVISION) | 270.00 |