സംക്ഷിപ്ത ചരിത്രം

തുടര്‍ച്ചയായ ഒരു പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് ഇന്നുള്ള ഭൂരേഖകള്‍ പരിപാലിച്ചുവരുന്നത്. ചരിത്രപരവും രാഷ്ട്രപരവുമായകാരണത്താല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് വ്യത്യസ്തരീതിയിലാണ് തുടര്‍ന്നുപോന്നിരുന്നത്.

മുന്‍പുണ്ടായിരുന്ന തീരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളുടെ ഭൂമേഖലകളാണ് ഐക്യ കേരളസംസ്ഥാനത്ത് ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ നിലനിന്നിരുന്ന ഭരണനിര്‍വഹണസംവിധാനത്തിലെ വ്യത്യസ്തതകളാണ് ഇതിന് കാരണം.

മണ്ണിന്റെ തരംതിരിവ്

കൃഷി, അതിനാവശ്യമായ ചിലവ്, ഉടമസ്ഥരുടെ പങ്ക്, ധാന്യഉല്പാദനം

ഉത്പാദനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം വിനിമയ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു മുന്‍പ് ഉണ്ടായിരുന്ന മദ്രാസ് സംസ്ഥാനത്തെ തീര്‍പ്പാക്കല്‍ സംവിധാനം. 1926 – 1934 കാലയളവിലാണ് മലബാര്‍ പ്രദേശത്തെ തീര്‍പ്പാക്കല്‍ നടന്നത്. ഭൂമിയെ വരണ്ടതെന്നു​ ഈര്‍പ്പമുള്ളതെന്നു​ തോട്ടംഭൂമിയെന്നും തരംതിരിച്ചുകൊണ്ടുള്ള സംവിധാനമാണ് മലബാറില്‍ നിലനിന്നിരുന്നത്. ഈ സംവിധാനത്തിലൂടെ പരമാവധി വരുമാനം സംസ്ഥാനത്തിന് ലഭിച്ചിരുന്നു.

1886 മുതല്‍ 1911 വരെയുള്ള കാലത്താണ് തിരുവിതാംകൂര്‍ സംസ്ഥാനത്തെ തീര്‍പ്പാക്കല്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. കൊച്ചിയിലാകട്ടെ 1905 നും1909 നും  ഇടയിലും 1949 ലാണ് തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനം രൂപീകൃതമായത്. ഈ പ്രദേശത്തോട് മദ്രാസ് സംസ്ഥാനത്തിന്‍റെ മലബാര്‍ ജില്ല, കാസര്‍ഗോഡ് മേഖല എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് 1956 ല്‍ കേരള സംസ്ഥാനം രൂപീകരിച്ചത്. ഈ പ്രദേശങ്ങള്‍ക്കോരോന്നിനും വ്യത്യസ്തങ്ങളായ സര്‍വെയും തീര്‍പ്പാക്കല്‍ രീതിയും ഉണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ   വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന വിവിധ രീതികള്‍

ലഘു ത്രികോണരീതി

ഓരോ സ്ഥലത്തിന്‍റെയും വശങ്ങള്‍ ലഘുത്രികോണങ്ങളായി വരത്തക്കവിധം വിഭജിക്കുന്നു. പ്രായോഗികമായ ഒരു ലളിത രീതിയാണ് ഇതെങ്കിലും ചില ന്യൂനതകള്‍ നിലനില്‍ക്കുന്നു. കാര്‍ത്തികപ്പള്ളി, കരുനാഗപ്പിള്ളി, കൊല്ലം, ചിറയിന്‍കീഴ്, തിരുവനന്തപുരം താലൂക്കുകളിലാണ് ഈ രീതി സ്വീകരിച്ചുവന്നത്.

പട്ടികാരീതി

ഈ രീതിയനുസരിച്ച്, സ്ഥലനിരീക്ഷണവും അതിന്‍റെ രേഖപ്പെടുത്തലും ഒരേസമയം നടക്കുന്നു. പട്ടിക വരച്ചതിന്ശേഷം സൈറ്റ് റൂളിന്‍റെ സഹായത്തോടെ അളവെടുക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ രൂപരേഖ വരയ്ക്കുകയും ചെയ്യുന്നു. വയനാട്ട്, മേഖലകളിലാണ് ഈ രീതി അവലംബിച്ചുവരുന്നത്.

ബേസ് & ഓഫ്സെറ്റ് സംവിധാനം

ഓരോ വില്ലേജുകളിലും ഖണ്ഡങ്ങളിലും തിയോഡോ ലൈ സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ഓരോ ബ്ലോക്കുകളെയും വലിയ ത്രികോണങ്ങളായി വിഭജിക്കുകയും സര്‍വെ ചെയ്യുന്ന സ്ഥലത്തിന്‍റെ അതിര്‍ത്തികളെ കൃത്യതയാര്‍ന്നതും രേഖകളുടെ പരിപാലനം സുഗമമാക്കുന്നതുമാണ്.

സംവിധാനം ഉപയോഗപ്പെടുത്തുന്ന താലൂക്കുകള്‍

കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, തളിപ്പറന്പ്, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഏറനാട്, തിരൂര്‍, പൊന്നാനി, തലപ്പിള്ളി, ചാവക്കാട്, തൃശൂര്‍, ചിറ്റൂര്‍, മുകുന്ദപുരം , കൊടുങ്ങല്ലൂര്‍, കണയന്നൂര്‍, തൊടുപുഴ, മീനച്ചില്‍, നെടുമങ്ങാട്.

സംസ്ഥാന രൂപീകരണത്തിനുശേഷം സംസ്ഥാനത്തെ ഗവണ്‍മെന്‍റ് ഭൂമിയുടെ സര്‍വെ പദ്ധതിക്കുകീഴിലായി നടന്നിട്ടുണ്ടെങ്കിലും ഇവയുടെ രേഖകള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

സര്‍വെ, തീര്‍പ്പാക്കല്‍ ഒരു സംക്ഷിപ്ത ചരിത്രം

1792 പൂര്‍ണ്ണമായ സര്‍വെയും തീര്‍പ്പാക്കലും നടന്നു. ഭൂവുടമകളുമായി സംസാരിച്ച് കേട്ടെഴുതുന്ന രീതിയായിരുന്നു അവലംബിച്ചത്. സര്‍വെയ്ക്ക് ശേഷം തീര്‍പ്പാക്കലും അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടയവും നല്‍കി.
1738 മുതല്‍ 1748 ശ്രീ പത്മനാഭസ്വാമിക്ഷേത്ര ഭൂമിയുടെ തീര്‍പ്പാക്കല്‍ നടന്നു. ഭൂമിയുടെ അളവെടുക്കല്‍ നടത്തിയിരുന്നില്ല.
1775 രാമയന്‍ ദളവയുടെ കാലത്ത് പൂര്‍ണ്ണമായ സര്‍വെയും തീര്‍പ്പാക്കലും നടന്നു. അവലംബിച്ച രീതി വ്യക്തമല്ല.
1801 വീണ്ടും പൂര്‍ണ്ണമായ സര്‍വെയും തീര്‍പ്പാക്കലും നടന്നു. മുന്‍രേഖകളില്‍ കണ്ടെഴുതുന്ന രീതിയാണ് അവലംബിച്ചത്. മുന്‍തീര്‍പ്പാക്കല്‍ പരിപാടിയുടെ അതേ വ്യവസ്ഥകളാണ് അവലംബന്ധിച്ചുപോന്നത്. തീര്‍പ്പാക്കലിനുശേഷം പട്ടയം വിതരണം ചെയ്തു
1817 തോട്ടംഭൂമിയുടെ തീര്‍പ്പാക്കല്‍ മാത്രമായിരുന്നു ഇക്കാലത്ത് നടന്നത്. അനുബന്ധഭൂമിയുടെ പട്ടയവിതരണം ചെയ്തു.
1836 തോട്ടംഭൂമിയുടെ പൂര്‍ണ്ണമായ സര്‍വെ സ​ഘടിപ്പിച്ചു. 10 അടി അളവുകോല്‍ ഉപയോഗിച്ച് വശങ്ങളിലെ അളവുകളും രേഖപ്പെടുത്തി. തീര്‍പ്പാക്കലിനുശേഷം താല്‍ക്കാലിക പട്ടയങ്ങള്‍ വിതരണം ചെയ്തു.
1882 മുതല്‍ 1909 വരെ ഇതാണ് ഏറ്റവും പുതിയ തീര്‍പ്പാക്കല്‍ രേഖ. 1905 ലെ തീര്‍പ്പാക്കല്‍ വിളംബരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സംസ്ഥാനത്തെ തീര്‍പ്പാക്കല്‍ നടന്നത് 1905-1909 കാലയളവിലായിരുന്നു. 1930 ലെ തീര്‍പ്പാക്കല്‍ മാന്വല്‍ അനുസരിച്ച് മലബാര്‍ മേഖലയിലെ തീര്‍പ്പാക്കല്‍ 1926-1934 കാലയളവില്‍ നടന്നിരുന്നു. ഓരോ മേഖലയിലേയുംഭൂരേഖകള്‍ ബന്ധപ്പെട്ട നിയമങ്ങളുടെഅടിസ്ഥാനത്തില്‍ പരിപാലിച്ചുവരുന്നു. ഇതിനുശേഷം കിളിമാനൂര്‍, വാന്‍ഞ്ചിപുഴ, പൂഞ്ഞാര്‍, നെടിയിരുപ്പ്, എന്നിവിടങ്ങളിലെ സര്‍വെയും നെടുമങ്ങാട് താലൂക്കിലെ പുനര്‍സര്‍വെയും നടന്നിട്ടുണ്ട്. നിരവധി പരാതികള്‍ സമര്‍പ്പിക്കപ്പെട്ടതിനാല്‍ നെടുമങ്ങാട്താലൂക്കിലെ പുനര്‍സര്‍വെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിനുമുന്‍പുള്ള കാലത്ത് രൂപീകരിച്ച രേഖകളാണ് പുനര്‍സര്‍വെയ്ക്ക് മുന്‍പ് വരെ. സംസ്ഥാനത്ത് വില്ലേജുകളില്‍ ഉപയോഗിച്ച് വരുന്നത്. മുന്‍സര്‍വെകളില്‍ അവലംബിച്ച രീതികള്‍തന്നെയാണ് പുനര്‍സര്‍വെയിലും അവലംബിക്കുന്നത്.

1966ല്‍ ആരംഭിച്ച പുനര്‍സര്‍വ്വെ 903 വില്ലേജുകളിലായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.