കേരളാ സംസ്ഥാന രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിരുന്ന സർവ്വെ റിക്കാർഡുകളിൽ ഭൂമിയുടെ ക്രയ വിക്രയങ്ങള്‍ മൂലം പിന്നീട് ഭൂമിയിലുണ്ടായ മാറ്റങ്ങള്‍ സര്‍വെ റിക്കാര്‍ഡില്‍ ഉള്‍പ്പെട്ട് വരാത്തതിനാല്‍ തന്നെ സർവ്വെ റിക്കാർഡുകളും ഭൂസ്ഥിതിയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ടായതിനാലും പല റിക്കാർഡുകളും കാലഹരണപ്പെട്ടു പോയതിനാലും, റിക്കാർഡുകൾ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ലാത്തതിനാലും ഭൂവുടമകൾ തമ്മിലുളള അതിർത്തി, അവകാശ തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സംസ്ഥാനത്ത് പുതിയൊരു സർവ്വെ ആവശ്യമായിവന്നു. 1964 മുതല്‍ ആരംഭിച്ച ടി സര്‍വെ പ്രവര്‍ത്തനങ്ങളെ റീസര്‍വെ എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടെയും നാളതീകരിച്ച (പുതുക്കിയ) സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് റീസര്‍വെയിലൂടെ സര്‍വെയും ഭൂരേഖയും വകുപ്പ് ലക്ഷ്യമിടുന്നത്.