Sexual Harassment of Women at Workplace (Prevention, Prohibition andRedressal) Act 2013 ഡിസംബർ 9ന് കേന്ദ്ര സർക്കാർ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം 10ഉം അതിൽ കൂടുതലും ജീവനക്കാർ പ്രവർത്തിയെടുക്കുന്ന എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികൾ രൂപീകരിക്കുക എന്നത് തൊഴിലുടമയുടെ ബാദ്ധ്യതയാണ്. കമ്മിറ്റികളുടെ പ്രവർത്തനത്തിനാവശ്യമായ സൗകര്യമൊരുക്കുക, അവയുടെ നിർദ്ദേശം നടപ്പിലാക്കുക എന്നിവയും തൊഴിലുടമ പാലിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നത് 50,000/- രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. മുൻപ് ഇതേ കുറ്റത്തിന് ശിക്ഷിച്ചിട്ടുള്ള തൊഴിലുടമയ്ക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്. എന്നാൽ സംസ്ഥാനത്തെ പല സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങൾ നിയമ പ്രകാരമുള്ള കമ്മിറ്റികൾ രൂപീകരിച്ചതായി കാണുന്നില്ല. പല സ്വകാര്യ സ്ഥാപനങ്ങളുടെയും മേലധികാരികൾ ഈ നിയമത്തെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരുമല്ല. ഈ സാഹചര്യത്തിൽ 10ഉം അതിൽ കൂടുതലും ജീവനക്കാർ പ്രവർത്തിയെടുക്കുന്ന എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണെന്ന് കർശന നിർദ്ദേശം നൽകുന്നു.
സർവ്വെയും ഭൂരേഖയും വകുപ്പ് അസിസ്റ്റൻറ് സെക്രട്ടറിയുടെ നടപടിക്രമം |
||||||||||||||||||
================================================================================================ എ6-DSLR/1152/18 തിരുവനന്തപുരം തീയതി: 18/02/2020. =================================================================================================== |
||||||||||||||||||
വിഷയം: ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള പീഡനം (തടയൽ,നിരോധനം, പരിഹാരം) ആക്ട് 2013 – ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുന്നത് – സംബന്ധിച്ച്. |
||||||||||||||||||
സൂചന: 1. ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള പീഡനം (തടയൽ,നിരോധനം, പരിഹാരം) ആക്ട് 2013 | ||||||||||||||||||
2. സർവ്വെ ഡയറക്ടറുടെ 9/6/2015ലെ എ6-9970/15 നമ്പർ നടപടിക്രമം. 3.സർവ്വെ അസിസ്റ്റൻറ് സെക്രട്ടറിയുടെ 25/11/2017ലെ എ6-9970/15 നമ്പർ നടപടിക്രമം. |
||||||||||||||||||
**** സൂചന (2) പ്രകാരം രൂപീകരിച്ച ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സൂചന (1) ആക്ടിൽ പ്രതിപാദിക്കുന്ന രീതിയിൽ സർവ്വെ ഡയറക്ടറുടെ കാര്യാലയത്തിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.
|
||||||||||||||||||
|
||||||||||||||||||
പകർപ്പ്:
|